മനസ്സിന്റെ താളം തെറ്റാൻ ഒരു നിമിഷം
മതിയെന്നു മനസ്സിലാക്കിയിരിക്കുന്നു. . . നിശ്ശയുടെ ഏകാന്തതയാകുന്ന ഈ
കാമുകിയെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. ഇതാണോ ശരിക്കും പ്രണയം?
നിലാവൊളിയിൽ എന്റെ വിരിമാറിൽ വിശ്രമിച്ചു നിശ്ശീധിനി വിടപറയുംബോൾ ഓർക്കാൻ
കാറ്റു സമ്മാനിച്ചൊരിളം തണുപ്പും രാവിന്റെ അന്ത്യ യാമം വരേയും ഹൃദയത്തിൽ നീ
കോരിനിറച്ചൊരു ആശ്വാസ്സ വചനവും അതിന്റെ മാധുര്യവും മാത്രം ബാക്കിയാവുന്നു.
വാസ്തവികതയും, സ്വപ്നവും തമ്മിലുള്ള അന്തരമൊന്നും മനസ്സു കാണാൻ
ശ്രമിക്കുന്നില്ല. ദൂരെ അരുണാഭ പടരുന്നതു ഞാനറിയുന്നു. ചുട്ടു പൊള്ളുന്ന
പകലെത്ര ഞാൻ സഹിച്ചതാ. . . ഇനി വയ്യ. വിടില്ല നിന്നെ ഞാൻ. . . എൻ നിശ്ശാ
സുരഭീ. . . നിന്നെ വാരിപ്പുണർന്നു കൊണ്ടു ഞാനീ സ്വപ്ന ലോകത്തിലൂടെ
സഞ്ചരിക്കട്ടേ? ക്ഷണികമാത്രമെങ്കിലുമീ സമാധാനത്തിലെൻ മുഖം പൂഴ്ത്തി
ഞാനൊന്നുറങ്ങട്ടേ? എനിക്കായി നീ കാവലിരിക്കൂ.
. . . . . . . . . . . . . . . . . ഷിബു വൽസലൻ
. . . . . . . . . . . . . . . . . ഷിബു വൽസലൻ