Sunday, June 22, 2014

എന്നെന്നും കൂടെയൊരുമിച്ചു



ഉരുകുന്ന മനസ്സും, ഈ നിലാവിൽ വീണുടയുന്ന കണ്ണുനീർ തുള്ളികളും പറയുന്നതെന്താണു?? കണ്ണീരിനെ നോക്കി രാവു ചിരിച്ചു. ഭൂമി വെറുതെ പല്ലിളിച്ചു. യാത്രിയുടെ അവസ്സാന യാമവും പോയി കഴിഞ്ഞിരിക്കുന്നു. പ്രഭാത സൂര്യന്റെ കിരണങ്ങളെ പേടിയാവുന്ന പോലെ. മനസ്സും ശരീരവും ഏതോ ഒരു പേടിയാൽ ബന്ധിതമാക്കപ്പെട്ടിരിക്കുന്നു. ദൂരെയെവിടെയോ പട്ടികൾ ഓലിയിടുന്നതു കേൾക്കാം. ആരോ ചുവലിൽ വന്നു ചേർന്നിരിക്കുന്നു. കൈകൾ കൊണ്ടു എന്റെ മുഖം വാരിയെടുത്തുമ്മ വയ്ക്കുന്നു. കണ്ണുനീർ വീണു നനഞ്ഞുണങ്ങിയ കവിൾത്തടം ചുണ്ടുകളുടെ ചൂടേറ്റ്‌ വാങ്ങുന്നതു ഞാനറിഞ്ഞു. മനസ്സിലെ സന്തോഷം പറഞ്ഞറിയിക്കാനാവുന്നില്ല. വാക്കുകൾ ബഹിർഗ്ഗമിക്കാനുള്ളതാണു എന്നറിയെതന്നെ അതിനാവുന്നില്ല. നിന്നോടെന്നും ഞാനുണ്ടെന്ന ആ ഒരേയൊരു വാക്കിൽ കാതുകൾ മറ്റു ശബ്ദം കേൾക്കാൻ വിസ്സമ്മതിച്ചു.

. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . ഷിബു വൽസലൻ

No comments:

Post a Comment