ചുറ്റിലും
" ഞാൻ " "ഞങ്ങൾ " ഇതുകളുടെ എണ്ണം കൂടിയതാണു ഈ കാണുന്ന വൈരുധ്യങ്ങൾക്കും
ജാതി-മത ഉച്ചനീചത്വങ്ങൾക്കു കാരണമായി ഭവിച്ചതു. ആ പ്രവാഹത്തിൽ നാമും
നമുടേതാണു എന്നു കരുതുന്നതൊക്കേയും പേറി അതിർ വരമ്പുകൾ ഭേദിച്ചു നിർബാധം
തുടരുന്ന ഈ യാത്ര ആറടി മണ്ണോളമാണു എന്ന
തിരിച്ചറിവു. . . അതു എത്ര പേർക്കു. ഒരര്‍ത്ഥത്തില്‍ നമുടെ ജ്ഞാനവും അജ്ഞാനവും,
വാഗ്വാദങ്ങളും, യുദ്ധകലിയും വ്യര്‍ത്ഥമാണ്. ചർച്ചകൾ, വാഗ്വാദങ്ങൾ തന്നെ പലപ്പോഴും അര്‍ത്ഥശൂന്യമാണ്. നിർബാധം തുടരുന്ന വാഗ്വാദ വിലാസങ്ങളിൽ നാം അറിവു നേടാൻ
ശ്രമിക്കുന്നതു സത്യത്തിലേക്കല്ല, മറിച്ചു ഇനിയൊരു പരാജയം
ഉണ്ടാവാതിരിക്കാനും, കൂടെ ഉള്ളവനെ തോൽപ്പിക്കാനും. ജ്ഞാനം; അതിനായി ബുദ്ധനും,
ശങ്കരനും, പ്രകൃതിയിൽ ഒരുപാടലഞ്ഞു. സർഗ്ഗവാസ്സനകൾ ഓരുപാടുണ്ടായിട്ടും, പരമ
രഹസ്യം അറിയുന്നവരെ അവരും ഉച്ച നീചത്വതിന്റെ കരാള ഗ്രസ്തങ്ങളിൽ
നിവസ്സിച്ചിരുന്നു. പിന്നെയാണോ സാമാന്യ ജനം.!
എന്റെ
മനസ്സിൽ മഴമേഘങ്ങളുണ്ടാകുന്നു: ആകാശ മേഘങ്ങളേ, മനസ്സിലെ ചുടുമണൽപ്പരപ്പിൽ
വന്നു തിമിർത്തു പെയ്താടിയാലും. ആ മഴയിൽ ഞാനെല്ലാം മറന്നു ഒരു കൊച്ചു
കുഞ്ഞിനെ പോലെ പച്ച മണ്ണ് വാരി കളിക്കട്ടെ. കാലു കൊണ്ടു വെള്ളം
തെറുപ്പിച്ചു മണ്ണിൽ വീണുടയുന്ന മഴത്തുള്ളികളേക്കാൾ വേഗത്തിലോടി മഴയെ
തോൽപ്പിച്ചു വിജയിതനാവട്ടെ. എന്റെ മനസ്സിൽ മഴമേഘങ്ങളുണ്ടാകുന്നു. അധികം
വൈകാതെ തന്നെ അത് തിമിർത്തു പെയ്യുമെന്ന് മനസ്സ് പറയുന്നു. കുടയില്ലാതെ,
നഗ്ന പാദനായി മണ്ണിന്റെ മാറിലെക്കിറങ്ങാൻകൊതിയാവുന്നു. തനിച്ചീ
മഴയിലങ്ങിനെ നനഞ്ഞു കുളിച്ചു...മതിയാവോളം., രാവിന്റെ വിരിമാറിൽ സർവ്വതിനേം
തകർത്തു പേടിയാക്കുന്ന, ഇരുളിനെ കീറി മുറിച്ചു കടന്നു പോവുന്ന വെള്ളി
മിന്നലേ, നിന്റെ കഠോര ശബ്ദമേ, നിങ്ങൾക്കെന്നെ പേടിയാക്കാനുമാവില്ല.
ഞാനോടുന്നതു ഭൂമിയിലെ സർവ്വതിനും താഴെയാണ്. നനഞ്ഞ മണ്ണിലേക്കു പാദങ്ങൾ
താഴ്ന്നു ഞാനീ ജനനിയുടെ മടിത്തട്ടിലേക്ക്... എനിക്ക് പിന്നെന്തു പേടി?
ഇന്റർനെറ്റിന്റെ അധിനിവേശം സർവ മേഖലയിലും
വ്യാപിച്ച പോലെ തപാലിനെയും അതിന്റെ കുത്തൊഴുക്ക് അപ്പാടെ തകർത്തു കളഞ്ഞു.
ഇന്ന് ഇവിടെ ആരെങ്കിലും ഓർക്കുന്നുവോ ഒരിക്കൽ ഒരു സൈക്കിളിലെ മണിയടിക്കായി
കാതോർത്തിരുന്ന നിമിഷങ്ങളെ? വാതിലിൽ മുട്ടി "കത്ത്തുണ്ടേ" എന്നൊരു
വിളിയൊച്ചക്കായി? മാസാവസാനം പെൻഷൻ മണിയോഡറിനായി വരാന്തയിൽ കാത്തിരുന്ന
മുത്തശ്ശനെ. ഇതിനൊക്കെ പുറമെയായി അക്ഷരങ്ങൾ ഹൃദയത്തിന്റെ ഭാഷ സംസാരിച്ചതും കേൾക്കാത്തവർ എത്ര പേർ നമുക്കിടയിലുണ്ടു?
ബന്ധങ്ങൾ ഇഴ ചേർന്ന് ആ അക്ഷരങ്ങളിൽ താളാത്മകമായി ഒഴുകി - വരികളായും, ആ
വരികൾ പിന്നെ ഹൃദയത്തിന്റെ വ്യത്യസ്ത തലങ്ങളെ തന്നെ നിയന്ത്രിക്കുന്നതായും,
പിന്നെ നർമ്മ തന്തുക്കളാൽ മൃദുസ്മേരം വിടർത്തുന്നതായും, ഒരിക്കൽ
സ്നേഹകണങ്ങൾ ഹൃദയതന്തുക്കളിൽ നിന്നുരുകിയൊഴുകിയൊലിച്ചു വ്യത്യസ്തമായ
വികാരോഷ്മളതയുടെ ഹിമ കണങ്ങളായി അശ്രുരൂപത്തിൽ ഉരുണ്ടുകൂടി കവിളിൽ
ഇക്കിളികൂട്ടി നിലത്തു വീണു പൊട്ടി ചിതറിയതും അറിയാത്തവർ എത്ര പേർ ഉണ്ടു?
അക്ഷരങ്ങൾ സമ്മാനിച്ച കാല്പനികതയുടെ ലോകത്ത് ഒരു നിമിഷം എങ്കിലും ചുറ്റി
നടക്കാത്തവരും വിരളം.
അതെ... ഒരു കാലത്ത് അക്ഷരങ്ങൾ
സംസാരിക്കുമായിരുന്നു. പലപ്പോഴും വ്യക്തികളുടെ സാന്നിധ്യം തന്നെ അക്ഷരങ്ങൾ
സമ്മാനിക്കുമായിരുന്നു. സ്നേഹത്തിന്റെ മന്ദമാരുതനും, ശകാര പരിഭവങ്ങളുടെ
സമ്മിശ്ര വർഷവും, ചുടുചുംബനത്തിന്റെ മാധുര്യവും അക്ഷരങ്ങൾ
സമ്മാനിക്കുമായിരുന്നു. മറ്റു ചിലപ്പോൾ മനസ്സിലെ വ്യാകരണശൈലി തന്നെ വികാര
വായ്പ്പിന്നു വഴിമാറുന്നതായും, വിയർപ്പിന്റെ ഉപ്പുനീരും, സ്നേഹത്തിന്റെ നറു
നിലാവും, പലപ്പോഴും ശ്വാസമെടുക്കാൻ തന്നെ ബുദ്ധി മുട്ടിച്ചു കൊണ്ടു
അക്ഷരങ്ങളിലൂടെ കടന്നു പോവുമായിരുന്നു. തൂലിക പടവാളിനേക്കാൾ
ശക്തിയുള്ളതാണെന്നു ലോകവും സമ്മതിച്ചു എങ്കിൽ എഴുത്തിന്റെ ശക്തി എത്ര
മാത്രം പ്രസക്തമാണ് എന്നതും ഇവിടെ പ്രത്യേകമായി പറയേണ്ടല്ലോ.
ഒരുപാടായി എന്തോ എഴുതണം എന്നുണ്ടു. മനസ്സില്‍ സമ്മിശ്ര വികാരങ്ങളുടെ
വേലിയേറ്റം. കഴിഞ്ഞ കാലം മനസ്സില് ചില്ലിട്ടു വച്ച പോലെ. അത്യപൂർവമായ ആ
മനോഹര ലോകത്തിലേക്ക് ഇനിയൊരു തിരിച്ചു പോക്കിന് മനുഷ്യനാവില്ല. അത്രയ്ക്ക്
സാങ്കേതികത അവനെ കീഴ്പെടുത്തി. ഇന്ന് ആശയ വിനിമയം ഒരു നിമിഷത്തിന്റെ നൂറിൽ
ഒരു അംശം വേഗതയോടെ ലോകത്തിന്റെ ഒരറ്റത്ത് നിന്നും മറ്റൊരിടത്തേക്ക്
അനസ്യൂതമായി പ്രവഹിക്കുംപോൾ നാം സാങ്കേതികതയുടെ നൂതന സംവിധാനങ്ങളെ
കരഗതമാക്കാൻ ശ്രമിക്ക്കുന്നു.
അക്ഷരാർഥത്തിൽ നമുക്ക് അന്യം
നിന്ന് പോവുന്നത് അക്ഷരകൂട്ടങ്ങൾ ഒരുനാൾ സമ്മാനിച്ച വൈകാരികതയാണ്. അച്ഛൻ
മകന് കത്തെഴുതുംപോൾ വരികളിൽ നിറയുന്നത് അച്ഛന്റെ ഹൃദയത്തില്‍ നിന്നും മകന്
നല്കുന്ന പുത്ര വാത്സല്യത്തിന്റെ നറു വെണ്ണയാണ്. "എന്റെ പൊന്നു
മോന്....... ഒരായിരം ഉമ്മകളൊടെ സ്വന്തം അച്ഛൻ"... എന്ന വരികളിൽ നിറയുന്നത്
ചിലപ്പോൾ അച്ഛന്റെ കഷ്ടതയുടെ വിയർപ്പു നീരും, വാൽസല്ല്യത്തിന്റെ
നല്ലുമ്മയും കണ്ണ് നീർ വീണഴിഞ്ഞ മഷിചാർതുമാണു. ഇതൊന്നും ഇന്നത്തെ ഇ -
മെയിലിനൊ, സ്കൈപ്പിനോ, എസ് എം എസ്സിനോ നല്കാനാവില്ല. സാങ്കേതികത നമുക്ക്
എന്താണു നമുക്ക് നൽകിയത് എന്നും ഇവിടെ സ്മരിക്കാനേ തോന്നുന്നില്ല.
ഒരു കാലഘട്ടത്തിന്റെ നല്ലോർമ്മയുമായി ഈ തപാൽ പെട്ടിയും നാളെ നമുക്ക്
അന്യമായേക്കാം അന്ന് നമ്മുടെ മക്കൾ ഒരിക്കൽ എങ്കിലും അറിയട്ടെ... ഈ ചുവന്ന
പെട്ടികളിലൂടെ ലോകം കണ്ട അക്ഷരങ്ങളുടെ നന്മയെ.
ജീവിതവും ചിലപ്പോൾ ഇങ്ങിനെയാണു. ഒഴുകിയൊഴുകി ഒരു
തീരത്തടിയും. അന്നു കൂടെ നടന്നവരും തുഴഞ്ഞവരും അന്യരാവും. കാലാന്തരത്തിൽ
മണ്ണോടു ചേർന്നു ജ്Iർണാവസ്ത പ്രാപിക്കുംബോഴും ഓർക്കാൻ ഈ നഗ്ന സത്യം
മാത്രേയുള്ളൂ. അക്കരെ കാണുന്നതൊക്കെയും മായയാണെന്നും, ഒക്കെയും
എന്നിലൂടെയായിരുന്നെന്നും. ഇന്ന് കൈവിട്ടു കളഞ്ഞതും നിസ്സാരമായി തള്ളിക്കളഞ്ഞതും വല്ല്യ വിലപിടിപ്പുള്ളതായി മനസ്സിലാവുന്നത് മനസ്സിന്റെ താളം ക്രമപ്പെടുംബോഴാണ്. മനസ്സ് അതിന്റെ അനന്ത വിഹായസ്സിൽ നൃത്തമാടുന്ന നിമിഷങ്ങളിൽ ഒക്കെയും സ്വാർജ്ജിതമായ വികാരോർജ്ജം മുന്നോട്ട് കൊണ്ട് പോവും. എന്നാൽ കാലാന്തരത്തിൽ ഒരു നിമിഷം പിന്നോക്കം നോക്കുമ്പോൾ അമ്പരക്കുന്നു. ഇതാണ് ഭൌതികജീവിതത്തിന്റെ ഒന്നാമത്തെ വലക്കുന്ന പ്രശ്നം.
സ്വന്തം നാടിനെയും അതിന്റെ നന്മയും, സ്വന്തം
അമ്മയെയും അച്ഛനെയും പോലും ബഹുമാനിക്കരുത്. എന്നാൽ നാടുവിട്ടാലോ, അന്യ
രാജ്യങ്ങളിലെ ഭരണാധികാരികളുടെ കുശ്ശനിക്കാരുടെ കൗപീനം വരെ നക്കിക്കൊടുക്കാൻ
മടിയില്ലാത്തവർ. ഹോ!!! ഇത്രയും നീചനായ ഇവരെയൊക്കെ എങ്ങിനെ രാഷ്രീയത്തിൽ
വച്ച് പൊറുപ്പിക്കുന്നു? ഏതായാലും ഒരു ചങ്ങാതി ഇതോടെ ഫേമസ് ആയി. ഇതാണ്
നെഗറ്റീവ് മാർകറ്റിങ്ങ് എന്ന് പറയുന്നതു. ആദ്യായി ഈ രംഗത്ത് ഇത് കൊണ്ട്
വന്നു ഗൂഗിൾ പ്രശസ്തിയാര്ജ്ജിച്ച ശ്രീമാൻ സന്തോഷ് പണ്ടിതിനു മുമ്പിൽ
ഇവന്മാർ ദക്ഷിണ വച്ചു കുറച്ചു കൂടി പഠിക്കണം. പണ്ടിത് ഏതായാലും ഇത്രേം
അധ:പതിച്ചു പോയില്ല.
മറ്റുള്ളവരെ
ബഹുമാനിക്കയും ആദരിക്കയും ചെയ്യുന്നതുള്ള ഊർജ്ജവും സംസ്കാരവും ഒരാൾ
ആദ്യമായി ആർജ്ജിക്കുന്നതു സ്വഗ്രിഹത്തിൽ നിന്നാണു. സമൂഹത്തിനെ
അങ്ങീകരിക്കാത്ത ഇത്തരക്കാർ സുഹൃത് വലയങ്ങളിലും, സ്വന്തം കുടുംബത്തിലും
എങ്ങിനെയായിരിക്കും എന്നു ഊഹിക്കാവുന്നതേയുള്ളു. രാജ ഭരണം അന്യമായി
പോയെങ്കിലും അവർ ബഹുമാനാർഹർ തന്നെ. അതിനു സാധിക്കാത്തവർ നിശ്ശബ്ദത
പാലിക്കുന്നതായിരുന്നു ഉചിതം. എന്തും ഏതും വിമർശ്ശിച്ചു കാണികളുടെ ശ്രദ്ധ
യും കൈയ്യടിയും നേടുന്ന ഈകാലത്തു ഇതോർത്തു ആശ്ചര്യപ്പെടുവാനും തരമില്ല.