Monday, June 23, 2014

ഇനി ഞാനൊന്നുറങ്ങട്ടേ. . . .


മനസ്സിന്റെ താളം തെറ്റാൻ ഒരു നിമിഷം മതിയെന്നു മനസ്സിലാക്കിയിരിക്കുന്നു. . . നിശ്ശയുടെ ഏകാന്തതയാകുന്ന ഈ കാമുകിയെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. ഇതാണോ ശരിക്കും പ്രണയം? നിലാവൊളിയിൽ എന്റെ വിരിമാറിൽ വിശ്രമിച്ചു നിശ്ശീധിനി വിടപറയുംബോൾ ഓർക്കാൻ കാറ്റു സമ്മാനിച്ചൊരിളം തണുപ്പും രാവിന്റെ അന്ത്യ യാമം വരേയും ഹൃദയത്തിൽ നീ കോരിനിറച്ചൊരു ആശ്വാസ്സ വചനവും അതിന്റെ മാധുര്യവും മാത്രം ബാക്കിയാവുന്നു. വാസ്തവികതയും, സ്വപ്നവും തമ്മിലുള്ള അന്തരമൊന്നും മനസ്സു കാണാൻ ശ്രമിക്കുന്നില്ല. ദൂരെ അരുണാഭ പടരുന്നതു ഞാനറിയുന്നു. ചുട്ടു പൊള്ളുന്ന പകലെത്ര ഞാൻ സഹിച്ചതാ. . . ഇനി വയ്യ. വിടില്ല നിന്നെ ഞാൻ. . . എൻ നിശ്ശാ സുരഭീ. . . നിന്നെ വാരിപ്പുണർന്നു കൊണ്ടു ഞാനീ സ്വപ്ന ലോകത്തിലൂടെ സഞ്ചരിക്കട്ടേ? ക്ഷണികമാത്രമെങ്കിലുമീ സമാധാനത്തിലെൻ മുഖം പൂഴ്ത്തി ഞാനൊന്നുറങ്ങട്ടേ? എനിക്കായി നീ കാവലിരിക്കൂ.
 . . . . . . . . . . . . . . . . . ഷിബു വൽസലൻ

Sunday, June 22, 2014

എന്നെന്നും കൂടെയൊരുമിച്ചു



ഉരുകുന്ന മനസ്സും, ഈ നിലാവിൽ വീണുടയുന്ന കണ്ണുനീർ തുള്ളികളും പറയുന്നതെന്താണു?? കണ്ണീരിനെ നോക്കി രാവു ചിരിച്ചു. ഭൂമി വെറുതെ പല്ലിളിച്ചു. യാത്രിയുടെ അവസ്സാന യാമവും പോയി കഴിഞ്ഞിരിക്കുന്നു. പ്രഭാത സൂര്യന്റെ കിരണങ്ങളെ പേടിയാവുന്ന പോലെ. മനസ്സും ശരീരവും ഏതോ ഒരു പേടിയാൽ ബന്ധിതമാക്കപ്പെട്ടിരിക്കുന്നു. ദൂരെയെവിടെയോ പട്ടികൾ ഓലിയിടുന്നതു കേൾക്കാം. ആരോ ചുവലിൽ വന്നു ചേർന്നിരിക്കുന്നു. കൈകൾ കൊണ്ടു എന്റെ മുഖം വാരിയെടുത്തുമ്മ വയ്ക്കുന്നു. കണ്ണുനീർ വീണു നനഞ്ഞുണങ്ങിയ കവിൾത്തടം ചുണ്ടുകളുടെ ചൂടേറ്റ്‌ വാങ്ങുന്നതു ഞാനറിഞ്ഞു. മനസ്സിലെ സന്തോഷം പറഞ്ഞറിയിക്കാനാവുന്നില്ല. വാക്കുകൾ ബഹിർഗ്ഗമിക്കാനുള്ളതാണു എന്നറിയെതന്നെ അതിനാവുന്നില്ല. നിന്നോടെന്നും ഞാനുണ്ടെന്ന ആ ഒരേയൊരു വാക്കിൽ കാതുകൾ മറ്റു ശബ്ദം കേൾക്കാൻ വിസ്സമ്മതിച്ചു.

. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . ഷിബു വൽസലൻ

മോഹം

പണമുണ്ടാക്കാനുള്ള മോഹം പെരുമ്പാമ്പിനെ പോലെ വരിഞ്ഞു മുറുക്കുമ്പോൾ ബന്ധങ്ങളും സ്നേഹത്തിന്റെ നൈര്മ്മല്ല്യവും അതോടെ നശിക്കുന്നു. സർവ്വതിനും മീതെ പിന്നെ പണമാവുന്നു. അത് കരിംപന പോലെ വളർന്നു ചുറ്റിലുള്ളതിനെ ഒക്കെയും ശുഷ്കമാക്കുന്നു. വിജനതയിലേക്ക് തള്ളി വിടുന്നു. തിരിച്ചൊരു മടക്ക യാത്രക്ക് ചിന്തിക്കുന്നേരം സർവ്വതും മിഥ്യയായിരുന്നു എന്ന വൈകി വന്ന തിരിച്ചറിവും ഉണ്ടാവുന്നു. എല്ലാം ദേവിയുടെ മായ തന്നെ.

Life...The Ultimate Blessing

Every moment in life is a blessing. Some people do not realize the value of it. If possible, climb up the mountain and reach the extreme peak of it, then take a look at the valley, and see how small you were down there. Life is always successful when realization takes place the right time.