എന്റെ മനസ്സിൽ മഴമേഘങ്ങളുണ്ടാകുന്നു
എന്റെ
മനസ്സിൽ മഴമേഘങ്ങളുണ്ടാകുന്നു: ആകാശ മേഘങ്ങളേ, മനസ്സിലെ ചുടുമണൽപ്പരപ്പിൽ
വന്നു തിമിർത്തു പെയ്താടിയാലും. ആ മഴയിൽ ഞാനെല്ലാം മറന്നു ഒരു കൊച്ചു
കുഞ്ഞിനെ പോലെ പച്ച മണ്ണ് വാരി കളിക്കട്ടെ. കാലു കൊണ്ടു വെള്ളം
തെറുപ്പിച്ചു മണ്ണിൽ വീണുടയുന്ന മഴത്തുള്ളികളേക്കാൾ വേഗത്തിലോടി മഴയെ
തോൽപ്പിച്ചു വിജയിതനാവട്ടെ. എന്റെ മനസ്സിൽ മഴമേഘങ്ങളുണ്ടാകുന്നു. അധികം
വൈകാതെ തന്നെ അത് തിമിർത്തു പെയ്യുമെന്ന് മനസ്സ് പറയുന്നു. കുടയില്ലാതെ,
നഗ്ന പാദനായി മണ്ണിന്റെ മാറിലെക്കിറങ്ങാൻകൊതിയാവുന്നു. തനിച്ചീ
മഴയിലങ്ങിനെ നനഞ്ഞു കുളിച്ചു...മതിയാവോളം., രാവിന്റെ വിരിമാറിൽ സർവ്വതിനേം
തകർത്തു പേടിയാക്കുന്ന, ഇരുളിനെ കീറി മുറിച്ചു കടന്നു പോവുന്ന വെള്ളി
മിന്നലേ, നിന്റെ കഠോര ശബ്ദമേ, നിങ്ങൾക്കെന്നെ പേടിയാക്കാനുമാവില്ല.
ഞാനോടുന്നതു ഭൂമിയിലെ സർവ്വതിനും താഴെയാണ്. നനഞ്ഞ മണ്ണിലേക്കു പാദങ്ങൾ
താഴ്ന്നു ഞാനീ ജനനിയുടെ മടിത്തട്ടിലേക്ക്... എനിക്ക് പിന്നെന്തു പേടി?
ഷിബു വത്സലൻ
No comments:
Post a Comment