കൺകളെ
പോലെ പ്രകൃതിയും ഈറനണിഞ്ഞിരിക്കുന്നു. നനു നനുത്ത കാറ്റത്തു ഞാനറിഞ്ഞതു
മറ്റൊന്നുമായിരുന്നില്ല. ആകെയൊരാശ്വാസ്സം ദൂരെയെവിടെയോ എന്റെ വിളി
കാതോർത്തിരിക്കാനൊരാൾ ഉണ്ടെന്നതാണു. മനസ്സിൽ തുടികൊട്ടുയരുന്നു. നന്മയിൽ
പൊതിഞ്ഞ സ്നേഹ ബാഷ്പത്താൽ ഞാൻ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. മാനത്തെ തെളി
നിലാവൊളിയിൽ ഞാൻ കാണുന്നതെന്നെത്തന്നെയാണോ? നിമിഷമാത്രം കൊണ്ടു മനസ്സു
ശാന്തമായി. ആകലെ കാണുന്ന വെളിച്ചം, അതെ, അതു എനിക്കായുള്ളതാകുന്നു.
അതിനു വേണ്ടിയായിരുന്നു ഈ ജന്മം മുഴുവൻ ഞാൻ ഉറക്കമിളച്ചിരുന്നതും. ജീവിതം
വഴിമുട്ടി നിൽക്കുന്ന ഏതൊരുവനും കച്ചിത്തുരുമ്പായി ദൈവം ഓരൊന്നു കാണിച്ചു
കൊടുക്കും. പ്രതീക്ഷയുടെ നൻ വെളിച്ചം. എന്റെ മനസു പതറില്ല. . . തളരില്ല.
നിന്നോട് കൂടെ എന്നും ഞാനുണ്ടു എന്ന ആ വാക്കു മാത്രം മതി. അതു എത്ര ദൂരം
വരേയും സഞ്ചരിക്കാൻ മനസ്സും ശരീരവും പ്രാപ്തമാക്കുന്നു.
.. . . . . . . . . . . . . ഷിബു വൽസലൻ
.. . . . . . . . . . . . . ഷിബു വൽസലൻ
No comments:
Post a Comment