Tuesday, September 2, 2014
എന്നിൽ പ്രണയമുണ്ടാകുന്നു
എന്നിൽ പ്രണയമുണ്ടാകുന്നു
വീണ്ടുമൊരരുണകിരണോദയതിനെന്നകതാരിൽ
പ്രണയമുണ്ടാകുന്നു,
എന്റെ സ്വപ്നങ്ങളെ വഴി മാറ്റി വിട്ടൊരീ
രാവാകുമസുര മനോഹരീ
നിന്റെ സ്വപ്നങ്ങളാകുമോ താരങ്ങളും
പിന്നെ പാലൊളി തൂകുന്നൊരാ ചന്ദ്ര ബിംബവും.
അരുണകിരണാവലിയാദ്യം പരക്കുമ്പോളറിയാതെ-
യറിയാതെ ഞാനെന്റെ സ്വപ്നങ്ങളെ തലോടുംബൊള-
റിയുന്നു നിന്റെ നഷ്ട വസന്തങ്ങൾ. . .
ആരൊരുമറിയാതെ നീ ചേർത്തു വച്ചൊരാ
നൊംബരങ്ങളാഴത്തിലറിയുന്നു, അറിയുന്നു ഞാൻ.
മനസ്സിലുണരുന്നു തുടികൊട്ടിലതിലൂടെയറിയുന്നു നിന്നെഞാൻ,
രാവിനും പകലിനും സമമായതൊക്കെയും ഒന്നു മാത്രം,
മാറ്റം വരുത്തുന്ന വിരഹവുംഅശ്രു കണങ്ങളും.
വീണ്ടുമൊരരുണകിരണോദയതിനെന്നകതാരിൽ
പ്രണയമുണ്ടാകുന്നു, എന്നിൽ പ്രണയമുണ്ടാകുന്നു!
. . . . . . . . . . . . . . . . . . . . . ഷിബു വൽസലൻ
Subscribe to:
Post Comments (Atom)
No comments:
Post a Comment