Sunday, July 6, 2014

മരണം. നഗ്ന സത്യം!


മരണം. നഗ്ന സത്യം! ജീവനുള്ള സർവ്വതിനും ഒരിക്കൽ യാത്ര അനിവാര്യമായി പോവേണ്ടി വരുന്ന ഒരേയൊരു ഇടം. കുപ്പ തൊട്ടിയിൽ ജനിച്ചു വീഴുന്ന പൈതലും വായിൽ സ്വർണ്ണ കരണ്ടിയോടെ പട്ടു മെത്തയിൽ പിറന്നു വീഴുന്ന പട്ടു പൈതലും ജനിക്കുന്നതും വലുതാവുന്നതും ഇവിടേയ്ക്കു യാത്ര പോകുവാൻ തന്നെ. ഈ നഗ്ന സത്യം പകൽ പോലെ ഏവർക്കും വ്യക്തമായിരിക്കെ എന്തിനീ ജന്മം എന്ന ചോദ്യവും ന്യായം തന്നെ. സ്നേഹവും കാരുണ്യവും കൊണ്ടു മാനവ ഹൃദയത്തിലും ഇനി വരാൻ പോവുന്ന തലമുറയ്ക്കും ഒരു മാറ്റം വരുത്തുവാനീ ജന്മം കൊണ്ടു സാധ്യമായാൽ അതു തന്നെയാണീ ജന്മം കൊണ്ടുള്ള ഉദ്ദേശ്ശം എന്നു തന്നെ പറയണം. മറ്റു എല്ലാം തന്നെ സാക്ഷാൽ ജഗത്ജനനിയായ മഹാമായയുടെ മായയാണു. സർവ്വതും വാരി വലിച്ചു മാറോട്‌ ചേർത്തു തനിക്കും കുടുംബത്തിനും സസുഖം വാഴാമെന്നുള്ള മാനവന്റെ ആഗ്രഹമാണു മരണം എന്ന സത്യം പോലും ഹൃദയത്തിന്നു ദൂരെ നിർത്തുന്നതു. ആ സത്യം കാണാതെ പോണതും. അവസ്സാനം നേടിയതൊക്കെയും ഒന്നുമല്ലാന്നു തോന്നുന്നിടത്തു നിന്നും അവൻ ജ്ഞാനിയാവുന്നു. അവന്റെ മനസ്സിൽ ജ്ഞാനപ്രകാശം പരക്കുന്നു. വൈകിയെത്തുന്ന ഈയൊരറിവോടെയെങ്കിലും അവൻ ആത്മസാക്ഷാത്കാരം നേടുന്നു.

Monday, June 23, 2014

ഇനി ഞാനൊന്നുറങ്ങട്ടേ. . . .


മനസ്സിന്റെ താളം തെറ്റാൻ ഒരു നിമിഷം മതിയെന്നു മനസ്സിലാക്കിയിരിക്കുന്നു. . . നിശ്ശയുടെ ഏകാന്തതയാകുന്ന ഈ കാമുകിയെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. ഇതാണോ ശരിക്കും പ്രണയം? നിലാവൊളിയിൽ എന്റെ വിരിമാറിൽ വിശ്രമിച്ചു നിശ്ശീധിനി വിടപറയുംബോൾ ഓർക്കാൻ കാറ്റു സമ്മാനിച്ചൊരിളം തണുപ്പും രാവിന്റെ അന്ത്യ യാമം വരേയും ഹൃദയത്തിൽ നീ കോരിനിറച്ചൊരു ആശ്വാസ്സ വചനവും അതിന്റെ മാധുര്യവും മാത്രം ബാക്കിയാവുന്നു. വാസ്തവികതയും, സ്വപ്നവും തമ്മിലുള്ള അന്തരമൊന്നും മനസ്സു കാണാൻ ശ്രമിക്കുന്നില്ല. ദൂരെ അരുണാഭ പടരുന്നതു ഞാനറിയുന്നു. ചുട്ടു പൊള്ളുന്ന പകലെത്ര ഞാൻ സഹിച്ചതാ. . . ഇനി വയ്യ. വിടില്ല നിന്നെ ഞാൻ. . . എൻ നിശ്ശാ സുരഭീ. . . നിന്നെ വാരിപ്പുണർന്നു കൊണ്ടു ഞാനീ സ്വപ്ന ലോകത്തിലൂടെ സഞ്ചരിക്കട്ടേ? ക്ഷണികമാത്രമെങ്കിലുമീ സമാധാനത്തിലെൻ മുഖം പൂഴ്ത്തി ഞാനൊന്നുറങ്ങട്ടേ? എനിക്കായി നീ കാവലിരിക്കൂ.
 . . . . . . . . . . . . . . . . . ഷിബു വൽസലൻ

Sunday, June 22, 2014

എന്നെന്നും കൂടെയൊരുമിച്ചു



ഉരുകുന്ന മനസ്സും, ഈ നിലാവിൽ വീണുടയുന്ന കണ്ണുനീർ തുള്ളികളും പറയുന്നതെന്താണു?? കണ്ണീരിനെ നോക്കി രാവു ചിരിച്ചു. ഭൂമി വെറുതെ പല്ലിളിച്ചു. യാത്രിയുടെ അവസ്സാന യാമവും പോയി കഴിഞ്ഞിരിക്കുന്നു. പ്രഭാത സൂര്യന്റെ കിരണങ്ങളെ പേടിയാവുന്ന പോലെ. മനസ്സും ശരീരവും ഏതോ ഒരു പേടിയാൽ ബന്ധിതമാക്കപ്പെട്ടിരിക്കുന്നു. ദൂരെയെവിടെയോ പട്ടികൾ ഓലിയിടുന്നതു കേൾക്കാം. ആരോ ചുവലിൽ വന്നു ചേർന്നിരിക്കുന്നു. കൈകൾ കൊണ്ടു എന്റെ മുഖം വാരിയെടുത്തുമ്മ വയ്ക്കുന്നു. കണ്ണുനീർ വീണു നനഞ്ഞുണങ്ങിയ കവിൾത്തടം ചുണ്ടുകളുടെ ചൂടേറ്റ്‌ വാങ്ങുന്നതു ഞാനറിഞ്ഞു. മനസ്സിലെ സന്തോഷം പറഞ്ഞറിയിക്കാനാവുന്നില്ല. വാക്കുകൾ ബഹിർഗ്ഗമിക്കാനുള്ളതാണു എന്നറിയെതന്നെ അതിനാവുന്നില്ല. നിന്നോടെന്നും ഞാനുണ്ടെന്ന ആ ഒരേയൊരു വാക്കിൽ കാതുകൾ മറ്റു ശബ്ദം കേൾക്കാൻ വിസ്സമ്മതിച്ചു.

. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . ഷിബു വൽസലൻ

മോഹം

പണമുണ്ടാക്കാനുള്ള മോഹം പെരുമ്പാമ്പിനെ പോലെ വരിഞ്ഞു മുറുക്കുമ്പോൾ ബന്ധങ്ങളും സ്നേഹത്തിന്റെ നൈര്മ്മല്ല്യവും അതോടെ നശിക്കുന്നു. സർവ്വതിനും മീതെ പിന്നെ പണമാവുന്നു. അത് കരിംപന പോലെ വളർന്നു ചുറ്റിലുള്ളതിനെ ഒക്കെയും ശുഷ്കമാക്കുന്നു. വിജനതയിലേക്ക് തള്ളി വിടുന്നു. തിരിച്ചൊരു മടക്ക യാത്രക്ക് ചിന്തിക്കുന്നേരം സർവ്വതും മിഥ്യയായിരുന്നു എന്ന വൈകി വന്ന തിരിച്ചറിവും ഉണ്ടാവുന്നു. എല്ലാം ദേവിയുടെ മായ തന്നെ.

Life...The Ultimate Blessing

Every moment in life is a blessing. Some people do not realize the value of it. If possible, climb up the mountain and reach the extreme peak of it, then take a look at the valley, and see how small you were down there. Life is always successful when realization takes place the right time.

Saturday, May 24, 2014

Where belong together?

Sometimes you meet someone, and it is so clear that the two of you, on some level belong together...as lovers, or as friends, family, or as something entirely different. You meet these people not throughout your life, but they come out of nowhere, under the strangest circumstances and they help you feel alive. I don't know if that makes me believe in coincidence, fate or sheer blind luck, but it definitely makes me believe in something.

സത്യമതല്ലേ?

"ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖി നീയെൻ ഋതു ദേവതായ്‌ അരികിലെത്തും." . . എന്നെ വാരി പുണരുന്ന ഈ നിശയുടെ തോളിലേക്കു ചായ്ഞ്ഞു ഞാനെൻ ദു:ഖമിറക്കി വയ്ക്കട്ടേ. സർവ്വവും മായയാണെന്നുള്ള തിരിച്ചറിവിൽ നിന്നുളവാകുന്നൊരീ വിവേകത്തിന്മാറിലേക്കു ഞാനും ചായുറങ്ങട്ടേ. 

. . . . . . . . . . . . . . . . . . . . . . . . . . . . . ഷിബു വൽസലൻ