Saturday, May 24, 2014

നിത്യ വസന്തം

ഞാനൊരു പൂ മാത്രം ചോദിച്ചു. എന്നാൽ നീയൊരു പൂക്കാലമായെൻ ജീവനിൽ വന്നു നിറഞ്ഞു. . . വസന്തമായി. . . ഋതു ഭേദങ്ങളായി. . . ചുട്ടു പൊള്ളുന്ന മണലാരണ്യത്തിൽ പെയ്തിറങ്ങിയ വർഷം പോലെ!!!

. . . . . . . . . . . . . . . . . . . . . . . . . . . . . ഷിബു വൽസലൻ

Wednesday, May 21, 2014

In the state of realization

 
























When uncertainty puts everyone into an idiosyncratic mental state of affairs, each one has a different way of thinking just because of the level being put under. One has to have a truly unique sense of understanding that always senses nothing, but the inevitable warmth of togetherness.

When there transpires true realization that we’re not alone, but under the benign care of someone by whom each moment becomes gratifying, unforgettable and magnificent, it makes everyone of us fearless and courageous to face any hard-hitting state being given.

…………………………………………………………..Shibu Valsalan

Tuesday, May 20, 2014

സ്നേഹബാഷ്പം.

























കൺകളെ പോലെ പ്രകൃതിയും ഈറനണിഞ്ഞിരിക്കുന്നു. നനു നനുത്ത കാറ്റത്തു ഞാനറിഞ്ഞതു മറ്റൊന്നുമായിരുന്നില്ല. ആകെയൊരാശ്വാസ്സം ദൂരെയെവിടെയോ എന്റെ വിളി കാതോർത്തിരിക്കാനൊരാൾ ഉണ്ടെന്നതാണു. മനസ്സിൽ തുടികൊട്ടുയരുന്നു. നന്മയിൽ പൊതിഞ്ഞ സ്നേഹ ബാഷ്പത്താൽ ഞാൻ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. മാനത്തെ തെളി നിലാവൊളിയിൽ ഞാൻ കാണുന്നതെന്നെത്തന്നെയാണോ? നിമിഷമാത്രം കൊണ്ടു മനസ്സു ശാന്തമായി. ആകലെ കാണുന്ന വെളിച്ചം, അതെ, അതു എനിക്കായുള്ളതാകുന്നു. അതിനു വേണ്ടിയായിരുന്നു ഈ ജന്മം മുഴുവൻ ഞാൻ ഉറക്കമിളച്ചിരുന്നതും. ജീവിതം വഴിമുട്ടി നിൽക്കുന്ന ഏതൊരുവനും കച്ചിത്തുരുമ്പായി ദൈവം ഓരൊന്നു കാണിച്ചു കൊടുക്കും. പ്രതീക്ഷയുടെ നൻ വെളിച്ചം. എന്റെ മനസു പതറില്ല. . . തളരില്ല. നിന്നോട്‌ കൂടെ എന്നും ഞാനുണ്ടു എന്ന ആ വാക്കു മാത്രം മതി. അതു എത്ര ദൂരം വരേയും സഞ്ചരിക്കാൻ മനസ്സും ശരീരവും പ്രാപ്തമാക്കുന്നു.

.. . . . . . . . . . . . . ഷിബു വൽസലൻ

Sunday, May 18, 2014

അന്വേന്യം
























നീ മഞ്ഞായുരുകുമ്പോൾ പിടയുന്നതെൻ ഹൃദയമാവുന്നു. നിന്നിലേൽക്കുന്ന ഒരോ മുറിവും അറിയാതെന്നിൽ വേദനയുണ്ടാക്കുമെന്നറിയുന്നില്ലേ? ഞാൻ തന്നെ നീയെന്നു തിരിച്ചറിഞ്ഞതും, ആ കണ്ണുകളിൽ ഞാൻ എന്നെ തന്നെ കണ്ടതും ഒരിക്കൽ ഞാൻ നീ തന്നെ ആവുമെന്നുള്ളതും പ്രകൃതീശ്വരീ നിന്റെ ലീലാ വിലാസ്സങ്ങൾ എന്നല്ലാതൊന്നുമില്ല തന്നെ.

Sunday, May 11, 2014

എവിടെയ്ക്കാണീ യാത്ര?


ചുറ്റിലും " ഞാൻ " "ഞങ്ങൾ " ഇതുകളുടെ എണ്ണം കൂടിയതാണു ഈ കാണുന്ന വൈരുധ്യങ്ങൾക്കും ജാതി-മത ഉച്ചനീചത്വങ്ങൾക്കു കാരണമായി ഭവിച്ചതു. ആ പ്രവാഹത്തിൽ നാമും നമുടേതാണു എന്നു കരുതുന്നതൊക്കേയും പേറി അതിർ വരമ്പുകൾ ഭേദിച്ചു നിർബാധം തുടരുന്ന ഈ യാത്ര ആറടി മണ്ണോളമാണു എന്ന തിരിച്ചറിവു. . . അതു എത്ര പേർക്കു. ഒരര്‍ത്ഥത്തില്‍ നമുടെ ജ്ഞാനവും അജ്ഞാനവും, വാഗ്വാദങ്ങളും, യുദ്ധകലിയും വ്യര്‍ത്ഥമാണ്. ചർച്ചകൾ, വാഗ്വാദങ്ങൾ തന്നെ പലപ്പോഴും  അര്‍ത്ഥശൂന്യമാണ്. നിർബാധം തുടരുന്ന വാഗ്വാദ വിലാസങ്ങളിൽ നാം അറിവു നേടാൻ ശ്രമിക്കുന്നതു സത്യത്തിലേക്കല്ല, മറിച്ചു ഇനിയൊരു പരാജയം ഉണ്ടാവാതിരിക്കാനും, കൂടെ ഉള്ളവനെ തോൽപ്പിക്കാനും. ജ്ഞാനം; അതിനായി ബുദ്ധനും, ശങ്കരനും, പ്രകൃതിയിൽ ഒരുപാടലഞ്ഞു. സർഗ്ഗവാസ്സനകൾ ഓരുപാടുണ്ടായിട്ടും, പരമ രഹസ്യം അറിയുന്നവരെ അവരും ഉച്ച നീചത്വതിന്റെ കരാള ഗ്രസ്തങ്ങളിൽ നിവസ്സിച്ചിരുന്നു. പിന്നെയാണോ സാമാന്യ ജനം.!

Thursday, May 8, 2014

എന്റെ മനസ്സിൽ മഴമേഘങ്ങളുണ്ടാകുന്നു


എന്റെ മനസ്സിൽ മഴമേഘങ്ങളുണ്ടാകുന്നു

എന്റെ മനസ്സിൽ മഴമേഘങ്ങളുണ്ടാകുന്നു: ആകാശ മേഘങ്ങളേ, മനസ്സിലെ ചുടുമണൽപ്പരപ്പിൽ വന്നു തിമിർത്തു പെയ്താടിയാലും. ആ മഴയിൽ ഞാനെല്ലാം മറന്നു ഒരു കൊച്ചു കുഞ്ഞിനെ പോലെ പച്ച മണ്ണ് വാരി കളിക്കട്ടെ. കാലു കൊണ്ടു വെള്ളം തെറുപ്പിച്ചു മണ്ണിൽ വീണുടയുന്ന മഴത്തുള്ളികളേക്കാൾ വേഗത്തിലോടി മഴയെ തോൽപ്പിച്ചു വിജയിതനാവട്ടെ. എന്റെ മനസ്സിൽ മഴമേഘങ്ങളുണ്ടാകുന്നു. അധികം വൈകാതെ തന്നെ അത് തിമിർത്തു പെയ്യുമെന്ന് മനസ്സ് പറയുന്നു. കുടയില്ലാതെ, നഗ്ന പാദനായി മണ്ണിന്റെ മാറിലെക്കിറങ്ങാൻകൊതിയാവുന്നു. തനിച്ചീ മഴയിലങ്ങിനെ നനഞ്ഞു കുളിച്ചു...മതിയാവോളം., രാവിന്റെ വിരിമാറിൽ സർവ്വതിനേം തകർത്തു പേടിയാക്കുന്ന, ഇരുളിനെ കീറി മുറിച്ചു കടന്നു പോവുന്ന വെള്ളി മിന്നലേ, നിന്റെ കഠോര ശബ്ദമേ, നിങ്ങൾക്കെന്നെ പേടിയാക്കാനുമാവില്ല. ഞാനോടുന്നതു ഭൂമിയിലെ സർവ്വതിനും താഴെയാണ്. നനഞ്ഞ മണ്ണിലേക്കു പാദങ്ങൾ താഴ്ന്നു ഞാനീ ജനനിയുടെ മടിത്തട്ടിലേക്ക്... എനിക്ക് പിന്നെന്തു പേടി? 

ഷിബു വത്സലൻ

Monday, January 27, 2014

അന്ന്യം നിന്ന് പോവുന്ന നല്ല കാലത്തിന്റെ നല്ലൊർമ്മ


ഇന്റർനെറ്റിന്റെ അധിനിവേശം സർവ മേഖലയിലും വ്യാപിച്ച പോലെ തപാലിനെയും അതിന്റെ കുത്തൊഴുക്ക് അപ്പാടെ തകർത്തു കളഞ്ഞു. ഇന്ന് ഇവിടെ ആരെങ്കിലും ഓർക്കുന്നുവോ ഒരിക്കൽ ഒരു സൈക്കിളിലെ മണിയടിക്കായി കാതോർത്തിരുന്ന നിമിഷങ്ങളെ? വാതിലിൽ മുട്ടി "കത്ത്തുണ്ടേ" എന്നൊരു വിളിയൊച്ചക്കായി? മാസാവസാനം പെൻഷൻ മണിയോഡറിനായി വരാന്തയിൽ കാത്തിരുന്ന മുത്തശ്ശനെ. ഇതിനൊക്കെ പുറമെയായി അക്ഷരങ്ങൾ ഹൃദയത്തിന്റെ ഭാഷ സംസാരിച്ചതും കേൾക്കാത്തവർ എത്ര പേർ നമുക്കിടയിലുണ്ടു?

ബന്ധങ്ങൾ ഇഴ ചേർന്ന് ആ അക്ഷരങ്ങളിൽ താളാത്മകമായി ഒഴുകി - വരികളായും, ആ വരികൾ പിന്നെ ഹൃദയത്തിന്റെ വ്യത്യസ്ത തലങ്ങളെ തന്നെ നിയന്ത്രിക്കുന്നതായും, പിന്നെ നർമ്മ തന്തുക്കളാൽ മൃദുസ്മേരം വിടർത്തുന്നതായും, ഒരിക്കൽ സ്നേഹകണങ്ങൾ ഹൃദയതന്തുക്കളിൽ നിന്നുരുകിയൊഴുകിയൊലിച്ചു വ്യത്യസ്തമായ വികാരോഷ്മളതയുടെ ഹിമ കണങ്ങളായി അശ്രുരൂപത്തിൽ ഉരുണ്ടുകൂടി കവിളിൽ ഇക്കിളികൂട്ടി നിലത്തു വീണു പൊട്ടി ചിതറിയതും അറിയാത്തവർ എത്ര പേർ ഉണ്ടു? അക്ഷരങ്ങൾ സമ്മാനിച്ച കാല്പനികതയുടെ ലോകത്ത് ഒരു നിമിഷം എങ്കിലും ചുറ്റി നടക്കാത്തവരും വിരളം.

അതെ... ഒരു കാലത്ത് അക്ഷരങ്ങൾ സംസാരിക്കുമായിരുന്നു. പലപ്പോഴും വ്യക്തികളുടെ സാന്നിധ്യം തന്നെ അക്ഷരങ്ങൾ സമ്മാനിക്കുമായിരുന്നു. സ്നേഹത്തിന്റെ മന്ദമാരുതനും, ശകാര പരിഭവങ്ങളുടെ സമ്മിശ്ര വർഷവും, ചുടുചുംബനത്തിന്റെ മാധുര്യവും അക്ഷരങ്ങൾ സമ്മാനിക്കുമായിരുന്നു. മറ്റു ചിലപ്പോൾ മനസ്സിലെ വ്യാകരണശൈലി തന്നെ വികാര വായ്പ്പിന്നു വഴിമാറുന്നതായും, വിയർപ്പിന്റെ ഉപ്പുനീരും, സ്നേഹത്തിന്റെ നറു നിലാവും, പലപ്പോഴും ശ്വാസമെടുക്കാൻ തന്നെ ബുദ്ധി മുട്ടിച്ചു കൊണ്ടു അക്ഷരങ്ങളിലൂടെ കടന്നു പോവുമായിരുന്നു. തൂലിക പടവാളിനേക്കാൾ ശക്തിയുള്ളതാണെന്നു ലോകവും സമ്മതിച്ചു എങ്കിൽ എഴുത്തിന്റെ ശക്തി എത്ര മാത്രം പ്രസക്തമാണ് എന്നതും ഇവിടെ പ്രത്യേകമായി പറയേണ്ടല്ലോ.

ഒരുപാടായി എന്തോ എഴുതണം എന്നുണ്ടു. മനസ്സില്‍ സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റം. കഴിഞ്ഞ കാലം മനസ്സില് ചില്ലിട്ടു വച്ച പോലെ. അത്യപൂർവമായ ആ മനോഹര ലോകത്തിലേക്ക്‌ ഇനിയൊരു തിരിച്ചു പോക്കിന് മനുഷ്യനാവില്ല. അത്രയ്ക്ക് സാങ്കേതികത അവനെ കീഴ്പെടുത്തി. ഇന്ന് ആശയ വിനിമയം ഒരു നിമിഷത്തിന്റെ നൂറിൽ ഒരു അംശം വേഗതയോടെ ലോകത്തിന്റെ ഒരറ്റത്ത് നിന്നും മറ്റൊരിടത്തേക്ക് അനസ്യൂതമായി പ്രവഹിക്കുംപോൾ നാം സാങ്കേതികതയുടെ നൂതന സംവിധാനങ്ങളെ കരഗതമാക്കാൻ ശ്രമിക്ക്കുന്നു.

അക്ഷരാർഥത്തിൽ നമുക്ക് അന്യം നിന്ന് പോവുന്നത് അക്ഷരകൂട്ടങ്ങൾ ഒരുനാൾ സമ്മാനിച്ച വൈകാരികതയാണ്. അച്ഛൻ മകന് കത്തെഴുതുംപോൾ വരികളിൽ നിറയുന്നത് അച്ഛന്റെ ഹൃദയത്തില്‍ നിന്നും മകന് നല്കുന്ന പുത്ര വാത്സല്യത്തിന്റെ നറു വെണ്ണയാണ്. "എന്റെ പൊന്നു മോന്....... ഒരായിരം ഉമ്മകളൊടെ സ്വന്തം അച്ഛൻ"... എന്ന വരികളിൽ നിറയുന്നത് ചിലപ്പോൾ അച്ഛന്റെ കഷ്ടതയുടെ വിയർപ്പു നീരും, വാൽസല്ല്യത്തിന്റെ നല്ലുമ്മയും കണ്ണ് നീർ വീണഴിഞ്ഞ മഷിചാർതുമാണു. ഇതൊന്നും ഇന്നത്തെ ഇ - മെയിലിനൊ, സ്കൈപ്പിനോ, എസ് എം എസ്സിനോ നല്കാനാവില്ല. സാങ്കേതികത നമുക്ക് എന്താണു നമുക്ക് നൽകിയത് എന്നും ഇവിടെ സ്മരിക്കാനേ തോന്നുന്നില്ല.

ഒരു കാലഘട്ടത്തിന്റെ നല്ലോർമ്മയുമായി ഈ തപാൽ പെട്ടിയും നാളെ നമുക്ക് അന്യമായേക്കാം അന്ന് നമ്മുടെ മക്കൾ ഒരിക്കൽ എങ്കിലും അറിയട്ടെ... ഈ ചുവന്ന പെട്ടികളിലൂടെ ലോകം കണ്ട അക്ഷരങ്ങളുടെ നന്മയെ. 


ഷിബു വത്സലൻ